കൊല്ലം ഭൂരിപക്ഷം നൽകിയ മുന്നണിയാണ് പലപ്പോഴും സംസ്ഥാനത്ത് ഭരണത്തിൽ എത്തിയിട്ടുള്ളത്. ഉദാഹരണത്തിന് ഏറ്റവും ഒടുവിൽ 2016 ലും 2021 ലും നടന്ന തെരഞ്ഞെടുപ്പുഫലങ്ങൾ നോക്കിയാൽ മതി. 2016 ൽ ജില്ലയിൽ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നില്ലാതെ 11 ഉം എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ അക്കുറി ഭരണവും എൽ.ഡി.എഫിനായിരുന്നു. ......
തിരുവനന്തപുരം/ദോഹ : ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയായ 'നോർക്ക കെയർ' കൂടുതൽ കരുത്തോടെ രണ്ടാംഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി പ്രവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 'നോർക്ക കെയർ പ്ലസ്' എന്ന പേരിലാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്.
നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ പുതിയ മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധി 11 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് റീജിണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, coo ഹരീഷ്, PR മാനേജർ സിദിഖ്, മാള് മാനേജർ ശരീഫ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .
10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ......
ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള ഊർജ്ജ സുരക്ഷയ്ക്കും വിതരണ ശൃംഖലകൾക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നതായി പ്രമുഖ സാമ്പത്തിക-ഭൗമരാഷ്ട്രീയ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഖത്തർ പ്രസ് സെന്ററുമായി സഹകരിച്ച് ഗൾഫ് ടൈംസ് സംഘടിപ്പിച്ച "യുദ്ധത്തിന് ശേഷമുള്ള ദിനം: ഗൾഫ് ഊർജ്ജം, സമുദ്ര പാതകൾ, ആഗോള വിപണിയുടെ പുനർനിർമ്മാണം" എന്ന വിഷയത്തിലുള്ള ചർച്ചയിലാണ് ഈ ആശങ്കകൾ ഉയർന്നുവന്നത്.മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിലിനെ അമിതമായി ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ഡോ. ......
ദോഹ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളിലും വെല്ലുവിളികളിലും തികഞ്ഞ കാര്യക്ഷമതയോടും സുതാര്യതയോടും കൂടിയാണ് ഖത്തർ ഭരണകൂടം നിലവിലെ പ്രതിസന്ധികളെ കൈകാര്യം ചെയ്തതെന്ന് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി പ്രസ്താവിച്ചു. അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ജാഗ്രതയോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് അദ്ദേഹം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി, ഞായറാഴ്ച (ഇന്ന്) മുതൽ രാജ്യത്തെ സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുകയാണ്. ......
ദോഹ: ഖത്തറിന്റെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ പ്രസ് സെന്റർ (QPC) ശക്തമായ ഭാഷയിൽ അപലപിച്ചു. ശനിയാഴ്ച ഖത്തറിന്റെ വ്യോമപാത ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതിന് പിന്നാലെയാണ് പ്രസ് സെന്ററിന്റെ ഈ പ്രതികരണം.ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഖത്തറിനെ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും, ഇത് പ്രാദേശിക സ്ഥിരതയെ തകർക്കുന്ന അപകടകരമായ നീക്കമാണെന്നും പ്രസ് സെന്റർ പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെ (Vital Infrastructure) ലക്ഷ്യം വെക്കുന്നത് മാനുഷികവും സാമ്പത്തികവുമായ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഒരു മോശം കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് പ്രസ് സെന്റർ ഓർമ്മിപ്പിച്ചു.ഏത് വെല്ലുവിളിയെയും നേരിടാൻ സായുധ സേന കാട്ടുന്ന ജാഗ്രതയെയും ധീരതയെയും പ്രസ് സെന്റർ പ്രശംസിച്ചു. ......
ദോഹ:ഖത്തറിലെ ഊർജ്ജസ്വലമായ സാമ്പത്തിക അന്തരീക്ഷം മികച്ച നിക്ഷേപ അവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക് (QIIB)
ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുള്ള അൽ ഥാനി.ബാങ്കിന്റെ ജനറൽ അസംബ്ലിയിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു ഡോ. ......
ദോഹ: കഴിഞ്ഞ വാരത്തെ വ്യാപാരത്തിനൊടുവിൽ ഖത്തർ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. വെറും മൂന്ന് സെഷനുകൾ മാത്രം നടന്ന കഴിഞ്ഞ വാരത്തിൽ വിപണി മൂല്യത്തിൽ (Market Capitalization) 10.42 ബില്യൺ (1042 കോടി) റിയാലിന്റെ കുറവാണ് ഉണ്ടായത്. ......
സി.പി.എം സ്ഥാനാർത്ഥികൾക്ക് തൊട്ട് പിറകെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്ന മുസ്ലിംലീഗ്, കോൺഗ്രസ്സ്, എൻ.ഡി.എ സ്ഥാനാർഥികളും കൂടി അരങ്ങത്ത് വന്നതോടെ മലപ്പുറത്ത് തെരഞ്ഞെടുപ്പുചൂട് മീനച്ചൂടിനേയും പിറകിലാക്കുന്ന തരത്തിൽ കത്തിമുന്നേറുകയാണ്. മലപ്പുറത്തെ 16 സീറ്റുകളിൽ എല്ലായിടത്തും എൻ.ഡി.എ മത്സരിക്കുന്നുണ്ട്. ......
സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലുകൾ പാളിയെന്ന പരാതി എറണാകുളം ജില്ലയിലെ പല മണ്ഡലങ്ങളിലും തീവ്രമായുണ്ട്. വോട്ടർ പട്ടികയിൽ പേരില്ലാത്ത ഗഌമർ താരങ്ങളെ അവതരിപ്പിക്കാൻ തുനിഞ്ഞ് നാണം കെട്ട ട്വന്റി20 തന്നെ ഇക്കാര്യത്തിൽ ഒന്നാമത്. ......